കോഴിക്കോട്: മെഡിക്കൽ കോളജ് കാമ്പസ് ഹയർ സെക്കൻഡറി സ്കൂളിൽ അത്യാധുനിക സംവിധാനങ്ങളോെട ഒരുക്കിയ വെർച്വൽ മ്യൂസിയത്തിൻെറ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് പഠന പ്രവർത്തനങ്ങൾക്കാവശ്യമായ രീതിയിൽ മ്യൂസിയം ഒരുക്കിയത്. മ്യൂസിയത്തിൽ പ്രവേശിച്ചാൽ ജീവജാലങ്ങൾ, ചന്ദ്രൻ, സൂര്യൻ എന്നിങ്ങനെ പഠന വിഷയമായവയെല്ലാം യഥാർഥ രൂപങ്ങളായി കാണാൻ സാധിക്കും. ഇതിലൂടെ കുട്ടികൾക്ക് പഠനം എളുപ്പമാവും. കുട്ടികളുമായി സംവദിക്കുന്ന ഡിജിറ്റൽ പാഠപുസ്തകങ്ങൾ മറ്റൊരു സവിശേഷതയാണ്. പുസ്തകങ്ങളിലെ നിശ്ചല ദൃശ്യങ്ങൾക്ക് മുകളിൽ മൊെെബൽ ഫോൺ വെക്കുമ്പോൾ അവ ത്രിമാന രൂപങ്ങളായി പ്രത്യക്ഷപ്പെടുകയും സ്വയം വിശദീകരിക്കുകയും ചെയ്യും. പ്രിസം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് െെസബർ പാർക്കിലെ ഇലൂസിയ ലാബ്സ് എന്ന സ്ഥാപനമാണ് സംവിധാനങ്ങൾ ഒരുക്കിയത്. സ്കൂൾ മീഡിയ റൂമിൻെറ ഉദ്ഘാടനം 23ന് പത്മശ്രീ ഹരേകല ഹജ്ജബ്ബ നിർവഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ഡോ.എൻ. പ്രമോദ്, ഇലൂസിയ ലാബ് സി.ഇ.ഒ പി. നൗഫൽ, പി.ടി.എ പ്രസിഡന്‍റ് സി.എം ജംസീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.