ബാലുശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി യൂനിറ്റ് അനുശോചിച്ചു. ബാലുശ്ശേരി ടൗണിൽ നടന്ന ചടങ്ങിൽ യൂനിറ്റ് പ്രസിഡന്റ് കെ.പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഹസൻ കോയ ഹാജി മണിയറ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനാ പ്രതിനിധികളായ ഇസ്മായിൽ കുറുമ്പൊയിൽ, കെ.കെ. പരീദ്, കെ. രാമചന്ദ്രൻ മാസ്റ്റർ, കെ.കെ. ഗോപിനാഥൻ മാസ്റ്റർ, കെ.അഹ്മദ് കോയ, എൻ. രാജൻ മാസ്റ്റർ, എ.കെ. രവീന്ദ്രൻ, ടി.കെ. പ്രദീപൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.