ചെങ്ങോട്ടുകാവ്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വഴി മൂന്നു കോടിയുടെ ഒ.ബി.സി വായ്പ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ നിർവഹിച്ചു. ടി.കെ. പ്രനീത അധ്യക്ഷത വഹിച്ചു. ഗ്രാമീൺ ബാങ്ക് മാനേജർ സതീശൻ ചെക്ക് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് പി. വേണു, ഗീത കരോൽ, ബേബി സുന്ദർരാജ്, ബിന്ദു മുതിര കണ്ടത്തിൽ എന്നിവർ സംസാരിച്ചു. അസി. സെക്രട്ടറി ബാബു ആരോത്ത് സ്വാഗതവും ഷമിത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.