കളൻതോട്‌ മദാരിജുസുന്ന ജേതാക്കൾ

ഓമശ്ശേരി: അമ്പലക്കണ്ടി പുതിയോത്ത്‌ പി.സി. ഉസ്താദ്‌ വാഫി കോളജും കളൻതോട്‌ മദാരിജുസുന്ന വാഫി കോളജും സംയുക്തമായി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഇന്റർ കോളജ്‌ സ്പോർട്സ്‌ മീറ്റിൽ(അടർക്കളം) കളൻതോട്‌ മദാരിജുസുന്ന ചാമ്പ്യന്മാരായി. പുതിയോത്ത്‌ പി.സി. ഉസ്താദ് വാഫി കോളജിനെ റണ്ണറപ്പായി തെരഞ്ഞെടുത്തു. അത് ലറ്റിക്സ്‌, ഫുട്‌ബാൾ, നീന്തൽ തുടങ്ങി പത്തോളം ഇനങ്ങളിലായി നടന്ന സ്പോർട്സ്‌ മീറ്റിൽ നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. പുതിയോത്ത്‌ വാഫി കോളജിലെ ശിബിലിയെ വ്യക്തിഗത ചാമ്പ്യനായി തെരഞ്ഞെടുത്തു. സമാപന ചടങ്ങിൽ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ട്രോഫി സമ്മാനിച്ചു. പുതിയോത്ത്‌ വാഫി കോളജ്‌ പ്രൻസിപ്പൽ കുഞ്ഞബ്ദുല്ല വാഫി പാഴൂർ അധ്യക്ഷത വഹിച്ചു. കളൻതോട്‌ വാഫി കോളജ്‌ പ്രൻസിപ്പൽ മഅറൂഫ്‌ ജുനൈദ്‌ വാഫി മോങ്ങം മുഖ്യപ്രഭാഷണം നടത്തി. താജുദ്ദീൻ വാഫി മലയമ്മ, ശുജാഹ്‌ വാഫി തൂത, ജാബിർ വാഫി മലയമ്മ, സഊദ്‌ വാഫി ഓമശ്ശേരി, സ്വാലിഹ്‌ വാഫി മലപ്പുറം, താജുദ്ദീൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു. ഫോട്ടോ: ഇന്റർ കോളജ്‌ സ്പോർട്സ്‌ മീറ്റിൽ ചാമ്പ്യന്മാരായ കളൻതോട്‌ മദാരിജുസുന്ന വാഫി കോളജിന്‌ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി ട്രോഫി സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.