ചക്കിട്ടപ്പാറയിൽ ആയിരം കർഷകർ തേനീച്ച വളർത്തും

പേരാമ്പ്ര: ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിൽ ആയിരം കർഷകർക്ക് തേനീച്ച വളർത്തൽ പരിശീലനം നൽകുന്നു. സൻെറ് തോമസ് അസോസിയേഷൻ ഫോർ റൂറൽ സർവിസും (സ്റ്റാർസ് ) ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് ആയിരം കർഷകർക്കായി തേനീച്ച വളർത്തൽ പരിശീലനം നൽകുന്നത്. നബാർഡി‍ൻെറ ധനസഹായത്തോടെ ഒന്നര വർഷം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടികൾക്ക് ചക്കിട്ടപ്പാറ പഞ്ചായത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്. ആദ്യ ബാച്ചിൽ 300 കർഷകർക്ക് പരിശീലനം നൽകി. വന്യമൃഗശല്യം കാരണം കൃഷിനശിച്ച കർഷകർക്ക് ആശ്വാസമാവും തേനീച്ച കൃഷി. തേനീച്ച കർഷകർ ഉൽപാദിപ്പിച്ച തേൻ വിളവെടുപ്പ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഈ മാസം 15ന് നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സുനിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്റ്റാർസി‍ൻെറ ഡയറക്ടർ ഫാദർ ജോസ് പ്രകാശ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചിപ്പി മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത്, വികസന കാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സി.കെ. ശശി, ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ വി.കെ. ബിന്ദു, സ്റ്റാർസ് പ്രൊജക്ട് മാനേജർ റോബിൻ മാത്യു എന്നിവരും പങ്കെടുത്തു. വന്യമൃഗശല്യം കാരണം ദുരിതം നേരിട്ടുകൊണ്ടിരിക്കുന്ന കാർഷിക മേഖലക്ക് ആശ്വാസവും യുവജനങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണാനുള്ള ശ്രമവുമാണ് ഈ പദ്ധതി ഉന്നംവെയ്ക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.