കോഴിക്കോട്: കർഷകരെയും പാവപ്പെട്ടവരെയും തൊഴിൽ നഷ്ടപ്പെട്ടവരെയും ഒട്ടും പരിഗണിക്കാതെ കോർപറേറ്റുകൾക്ക് മാത്രം ഗുണം ചെയ്യുന്ന കേന്ദ്ര ബജറ്റ് രാജ്യത്ത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്ന് എളമരം കരീം എം.പി. സി.ഐ.ടി.യു ജില്ല കമ്മിറ്റി നേതൃത്വത്തിൽ ടൗൺഹാളിൽ 'ജനവിരുദ്ധ കേന്ദ്രബജറ്റ്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനദ്രോഹ ബജറ്റിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഹിജാബ് ഉൾപ്പെടെ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങളെ പരമദരിദ്രന്മാരാക്കുന്ന ബജറ്റാണ് കേന്ദ്രസർക്കാറിന്‍റേത്. ജനക്ഷേമത്തോട് സർക്കാറിന്‍റെ സമീപനം വ്യക്തമാക്കുന്നതാണ് ബജറ്റ്. കാർഷികമേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. സമരം ചെയ്ത കർഷകരോടുള്ള പ്രതികാരം ബജറ്റിൽ ദൃശ്യമാണെന്നും കരീം അഭിപ്രായപ്പെട്ടു. രാജ്യത്തെ പട്ടിണിപ്പാവങ്ങളായ കോടിക്കണക്കിന് ജനങ്ങളുടെ കൈകളിൽ പണമെത്തിക്കാനുള്ള ഒരു പദ്ധതിയും കേന്ദ്രസർക്കാറിന്‍റെ കൈകളിലില്ലെന്നും എളമരം പറഞ്ഞു. ഇവിടെ ആകെ പരിഗണന കിട്ടുന്ന വിഭാഗം കോർപറേറ്റുകളാണ്. മോദി അധികാരമേറ്റശേഷം രാജ്യത്തെ അതിസമ്പന്നരുടെ സമ്പത്ത് പതിൻമടങ്ങായാണ് വർധിച്ചത്. കടമെഴുതിത്തള്ളുന്നതും സഹായിക്കുന്നതും നിയമ നിർമാണം നടത്തുന്നതുമെല്ലാം അവർക്കുവേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് മാമ്പറ്റ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.കെ. മുകുന്ദൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.പി. പ്രേമ സംബന്ധിച്ചു. പടം vj
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.