കൊടുവള്ളി: നഗരസഭയിലെയും കോർപറേഷനുകളിലെയും കണ്ടിജന്റ് വിഭാഗം ജീവനക്കാരെ കൂടി പൊതു സർവിസിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി ) വഞ്ചനദിനം ആചരിച്ചു. നഗരസഭക്ക് മുന്നിൽ നടന്ന പ്രതിഷേധ സമരം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കേഴ്സ് യൂനിയൻ കോൺഗ്രസ് ട്രഷറർ പി.കെ. സിന്ധു അധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൻ കെ.എം. സുഷിനി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. അനിൽകുമാർ, ഇ.കെ. സാലിഹ്, മുഹമ്മദ് അലി, ശ്യാം, ഗഫൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.