കോഴിവസന്തക്കെതിരെ പ്രതിരോധ കുത്തിവെപ്പ്

ഓമശ്ശേരി: മൃഗസംരക്ഷണ വകുപ്പിന്റെ അസ്കാഡ്‌ വാക്സിനേഷൻ പ്രോഗ്രാമിനു കീഴിൽ പഞ്ചായത്തിൽ കോഴി വസന്തക്കെതിരെ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. മാർച്ച്‌ 18 വരെ എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മണി മുതൽ ഉച്ചക്ക് 12.30 വരെ ഓമശ്ശേരിയിലെ മൃഗാശുപത്രിയിൽ കുത്തിവെപ്പിന് സൗകര്യമൊരുക്കിയിട്ടുണ്ട്. 45 ദിവസത്തിനു മുകളിൽ പ്രായമുള്ള കോഴികൾക്കാണ്‌ സൗജന്യമായി കുത്തിവെപ്പ്. പഞ്ചായത്ത്‌ പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഒ.പി.സുഹറ, വെറ്റിറനറി സർജൻ ഡോ. കെ.വി.ജയശ്രീ, ലൈവ്‌ സ്റ്റോക്ക്‌ ഇൻസ്പെക്ടർ ശ്രീജ എന്നിവർ സംസാരിച്ചു. ഫോട്ടോ:ഓമശ്ശേരിയിൽ കോഴി വസന്തക്കെതിരെയുള്ള ഒരുമാസ കുത്തിവെപ്പ് കാമ്പയിൻ പഞ്ചായത്ത്‌ പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.