മുഹമ്മദ്‌ ഫവാസിന്റെ മൃതദേഹം ഖബറടക്കി

കൊടുവള്ളി: പൂനൂർ പുഴയിൽ കുളിക്കുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് മുങ്ങിമരിച്ച വിദ്യാർഥി ഒതയോത്തുപുറായിൽ ആലപ്പുറായിൽ ഹുസൈൻ ഹാജിയുടെ മകൻ മുഹമ്മദ്‌ ഫവാസിന്റെ(19) മൃതദേഹം ഖബറടക്കി. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ മുഹമ്മദ്‌ ഫവാസ് മതപഠനം നടത്തിവന്ന കൊടുവള്ളി മഹല്ല് ജുമാമസ്ജിദിൽ കൊണ്ടുവന്ന് മയ്യിത്ത് നമസ്കാരം നടന്നു. രണ്ടുമണിയോടെ ഒതയോത്ത് പുറായിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ചു. മൂന്നു മണിയോടെ മടത്തുംകുഴിയിൽ ജുമാമസ്ജിദിൽ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.