മാർച്ച് നടത്തി

കുറ്റ്യാടി: വേളം ചെറുകുന്നിൽ സിനിമ സംവിധായകൻ സുവീരനെ ആക്രമിച്ച കേസിൽ സംഘ് പരിവാർ വേളം മണ്ഡൽ കാര്യവാഹ് എൻ. ശ്യാംജിത്തിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് ഹിന്ദു ഐക്യവേദി . സുവീരന്റെ ഭാര്യ നൽകിയ പരാതിയിലാണ് 15 പേർക്കെതിരെ കേസെടുക്കുകയും ശ്യാംജിത്തിനെ അറസ്റ്റു ചെയ്യുകയും ചെയ്തത്. ആർ.എസ്.എസ് ജില്ല ശാരീരിക് ശിക്ഷക് പ്രമുഖ് കെ.കെ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. കെ.സി. സുധിർരാജ്, ഒ.പി. മഹേഷ്, കെ.എം. രാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.