ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ നിശ്ശബ്ദമാക്കുന്നു -കെ. മുരളീധരൻ

മേപ്പയൂർ: ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ നിശ്ശബ്ദരാക്കുന്ന നയങ്ങളുടെ ഭാഗമാണ് മീഡിയവൺ ചാനലിന്റെ നിരോധനമെന്നും ഇതിനെതിരെ ജനാധിപത്യശക്തികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. മീഡിയവൺ ചാനൽ നിരോധനത്തിനെതിരെ മേപ്പയൂരിൽ നടന്ന ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയെ സ്തുതിക്കുകയും ഗോദ്സെക്ക് ക്ഷേത്രം പണിയുകയും ചെയ്യുന്ന കാപട്യമാണ് സംഘ് പരിവാറിന്റെ ദേശസ്നേഹമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷയുടെ പേരിൽ വ്യക്തികളെയും സ്ഥാപനങ്ങളെയും സംഘടനകളെയും നിശ്ശബ്ദരാക്കാൻ ഭരണകൂടത്തിന് കഴിയുമെന്ന കീഴ് വഴക്കമാണ് വരാൻപോകുന്നതെന്ന് മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ പറഞ്ഞു. മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ശിവാനന്ദൻ, ഡി.സി.സി അംഗം വി.ബി. രാജേഷ്, സാജിദ് നടുവണ്ണൂർ, അൻവർ നൊച്ചാട്, ലുലു മർജാൻ, ടി.കെ. മാധവൻ, വി.എ. ബാലകൃഷ്ണൻ, പി.കെ. പ്രിയേഷ് കുമാർ, ഫസലുറഹ്മാൻ, എം.എം. മുഹിയുദ്ദീൻ എന്നിവർ സംസാരിച്ചു. സന്തോഷ് കാരയാട്, അനൂപ് വാല്യക്കോട്, ജിത്തു പേരാമ്പ്ര എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക്കൽ ഫ്യൂഷനും റഹ്മാൻ കൊഴുക്കല്ലൂർ, റജികുമാർ, ശ്രീജേഷ് കായണ്ണ, അബ്ദുള്ള തച്ചോളി, ആദിഷ് ദിനേഷ് എന്നിവരുടെ നേതൃത്വത്തിൽ ചിത്രകാരൻമാരുടെ പ്രതിഷേധ കൂട്ടായ്മയും നടന്നു. സഈദ് എലങ്കമൽ സ്വാഗതവും സിറാജ് മേപ്പയൂർ നന്ദിയും പറഞ്ഞു. Photo: മേപ്പയൂരിൽ മീഡിയവൺ ചാനൽ നിരോധനത്തിനെതിരെ നടന്ന സംഗമം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.