മലിനജല പ്ലാന്‍റ്​: ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണം

കോഴിക്കോട്: ജനവാസ മേഖലയായ പള്ളിക്കണ്ടി അഴീക്കൽ റോഡിൽ കല്ലായി പുഴയിലും, തോപ്പയിൽ ആവിക്കൽ തോടിലും മാലിന്യ ജല സംസ്കരണ പ്ലാന്‍റിനെതിരെ പ്രതിഷേധിക്കുന്നവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കുമെന്ന് ജനകീയ പ്രതിരോധ സമിതി മുന്നറിയിപ്പ് നൽകി. കൗൺസിലർ സോഫിയ അനീഷിനെതിരെ ഭരണപക്ഷ കൗൺസിലറുടെ ഭീഷണി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഫെബ്രുവരി 28ന് കല്ലായിപുഴ തീരത്ത് വനിത പ്രക്ഷോഭ സംഗമം നടത്താനും തീരുമാനിച്ചു. കൗൺസിലർ കെ. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർ എസ്.കെ. അബൂബക്കർ, വിവിധ സംഘടന പ്രതിനിധികളായ വി. റാസിക്, എ.ടി. മൊയ്തീൻ കോയ, ഇ.പി. അശറഫ്, എം.പി. സക്കീർ ഹുസൈൻ, പി.പി. സുൽഫിക്കർ, എം.പി. കോയട്ടി, എൻ.വി. സുബൈർ, എം.പി. അബ്ദു, പി.പി. ഉമ്മർകോയ, സി. അബ്ദുൽ മജീദ്, കെ.ടി. സിദ്ദീഖ്, എസ്.വി. അശറഫ്, യുസുഫ്, ടി.വി. സക്കീർ, യൂനുസ് സലിം, എം.പി. ഹംസ കോയ, എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എം.പി. സിദ്ദീഖ് സ്വാഗതവും കോഓഡിനേറ്റർ എൻ.വി. ശംസു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.