കോഴിക്കോട്: ജീവിതശൈലീ രോഗങ്ങളിൽനിന്ന് രക്ഷിക്കാൻ വ്യായാമം, ഭക്ഷണം, മാനസികാരോഗ്യം തുടങ്ങി നല്ല ആരോഗ്യത്തിനുവേണ്ട എല്ലാ അറിവും കുട്ടികളിലെത്തിക്കുന്ന ബോധവത്കരണ പരിപാടി 'കരുതൽ' തുടക്കമായി. നഗരത്തിലെ സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി, തിരഞ്ഞെടുത്ത പ്രതിനിധികൾക്ക് ടാഗോർ ഹാളിൽ പരിശീലനം നൽകി. പി.ടി.എ, മദർ പി.ടി.എ, എസ്.പി.സി, ബി.ആർ.സി ട്രെയിനേഴ്‌സ് എന്നിവരടങ്ങുന്ന സംഘത്തിനാണ് പരിശീലനം നൽകിയത്. ഓരോ സ്‌കൂളുകളിലും ഇവരുൾപ്പെടുന്ന വളന്റിയർ സംഘത്തെ ഉണ്ടാക്കിയാണ് തുടർ പ്രവർത്തനം നടത്തുക. മാനസികാരോഗ്യം, വ്യായാമം, ഭക്ഷണം, ജൈവകൃഷി, പ്രഥമ ശുശ്രൂഷ പാഠങ്ങൾ എന്നീ വിഷയങ്ങളിലാണ് വിദഗ്‌ധർ ക്ലാസുകൾ നൽകിയത്. കോർപറേഷൻ വിദ്യാഭ്യാസ സമിതിയുടെയും സഹകരണത്തിലാണ് പദ്ധതി. മേയർ ഡോ. ബീന ഫിലിപ്പ് ഉദ്‌ഘാടനം ചെയ്‌തു. ആരോഗ്യ സമിതി ചെയർപേഴ്‌സൻ ഡോ. എസ്. ജയശ്രീ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഓഫിസർ ഡോ. മിലു മോഹൻദാസ് സ്വാഗതവും കൗൺസിലർ ഈസ മുഹമ്മദ് നന്ദിയും പറഞ്ഞു. ഡോ. റോയ് ആർ. ചന്ദ്രൻ, ഡോ. മെഹറൂഫ് രാജ്, എം.പി. മുനീർ, കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.