യു.ഡി.എഫ് കൗൺസിലർമാർ പ്രക്ഷോഭം തുടങ്ങും

കോഴിക്കോട്​: മാലിന്യപ്ലാന്റിന് എതിരെ നാട്ടുകാർക്കൊപ്പം പ്രക്ഷോഭം നയിക്കുന്ന വെള്ളയിൽ കൗൺസിലർ സൗഫിയ അനീഷിന് എതിരെ ഭീഷണി മുഴക്കുകയും അശ്ലീലഭാഷയിൽ ശകാരിക്കുകയും ചെയ്ത സി.പി.എം കൗൺസിലർക്കെതിരെ നടപടി എടുക്കാൻ മേയർ തയാറായില്ലെങ്കിൽ പ്രക്ഷോഭ രംഗത്തിറങ്ങാൻ യു.ഡി.എഫ് കൗൺസിൽ പാർട്ടി യോഗം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത അധ്യക്ഷത വഹിച്ചു. കെ. മൊയ്തീൻകോയ, എസ്.കെ. അബൂബക്കർ, എം.സി. സുധാമണി, കെ. നിർമല, ആയിശബി പാണ്ടികശാല, കവിത അരുൺ, കെ.പി. രാജേഷ്, സൗഫിയ അനീഷ്, അജീബബീവി, റംലത്ത്, സാഹിദ സുലൈമാൻ, ഓമന മധു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.