ജപ്പാൻ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി;ദേശീയ പാതയിൽ വെള്ളക്കെട്ട്

ഫറോക്ക് :നല്ലളം ഡീസൽ നിലയത്തിനു സമീപം ജപ്പാൻ ജല വിതരണ പൈപ്പ് പൊട്ടിയതിനാൽ ദേശീയപാതയിൽ വെള്ളക്കെട്ട്. മോഡേൺ പി.കെ. സ്റ്റീൽ കമ്പനിക്ക് സമീപമാണ് റോഡിൽ വെള്ളം നിറഞ്ഞു നിൽക്കുന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് പൈപ്പ് പൊട്ടി വെള്ളം റോഡിൽ പരന്നൊഴുകാൻ തുടങ്ങിയത്. ജറൂർ പാലത്തിനു സമീപം ജപ്പാൻ പദ്ധതി പ്രധാന വിതരണ ശൃംഖലയിലാണ് ചോർച്ചയുണ്ടായത്. സമീപത്തെ പി.കെ സ്റ്റീൽ കമ്പനി വളപ്പിലും വെള്ളം കയറി. പെരുവണ്ണാമുഴിയിൽ നിന്നും വരുന്ന പ്രധാന പൈപ്പിലാണ് ചോർച്ചയുള്ളത്. ഇതു കാരണം കടലുണ്ടി, ഫറോക്ക്, പെരുമണ്ണ, പെരുവയൽ, ബേപ്പൂർ, ചെറുവണ്ണൂർ , കരുവൻ തിരുത്തി മേഖലകളിൽ ജലവിതരണം മുടങ്ങി. പൂർവസ്ഥിതിയിലാക്കാൻ രണ്ട് ദിവസമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഗ്രാവിറ്റിലൈനാണ് പൊട്ടിയത്. കെ.എസ്.ഇ.ബി.യുടെ പവർ കേബിൾ ഉള്ളതിനാൽ മണ്ണുമാന്തി ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ സാധ്യമല്ലാത്തതിനാൽ പൈപ്പ് പുനഃസ്ഥാപിക്കാൻ കാലതാമസമെടുക്കും. ഇവ പുനഃസ്ഥാപിക്കുന്നത് വരെ മേഖലയിൽ ജലവിതരണം മുടങ്ങും. പടം; ദേശീയപാതയിൽ മോഡേണിനടുത്ത് ജപ്പാൻ ജല വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായ വെള്ളക്കെട്ട്filename clfrk 258

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.