ബേപ്പൂർ: ദേശീയ പോളിയോ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രം വളന്റിയർമാർക്ക് പരിശീലനം നൽകി. കൗൺസിലർ സുരേശൻ കൊല്ലരത്ത് ഉദ്ഘാടനം നിർവഹിച്ചു, ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. അജയ് കുമാർ അധ്യക്ഷത വഹിച്ചു. പബ്ലിക് ഹെൽത്ത് നഴ്സ് ധനലക്ഷ്മി. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ടി. ഷീബ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി. അനൂപ്, വി. സുമിത്ത് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.