ഓഫിസ്​ താഴിട്ട്​ പൂട്ടിയതിനു പിന്നിൽ നേതൃത്വത്തിലെ ചിലർ -ബി.ജെ.പി ജില്ല പ്രസിഡന്‍റ്

കാസര്‍കോട്: ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസ്​ താഴിട്ട്​ പൂട്ടിയതിനു​ പിന്നിൽ നേതൃത്വത്തിലുള്ള ചിലർ കളിച്ചിട്ടുണ്ട്​ എന്ന്​ ജില്ല പ്രസിഡന്‍റ്​ രവീശ തന്ത്രി കുണ്ടാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംഭവം കുമ്പളയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്​ അണികളുടെ വികാരപ്രകടനമായി കണ്ടാൽ മതി. അത്​ മുതലെടുത്തത്​ ചിലരാണ്​ എന്ന സംശയമുണ്ട്​. ഇവർക്കെതിരെ നടപടിയെടുക്കണമോയെന്ന്​ നേതൃത്വം തീരുമാനിക്കും. സംഭവത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കും. കുമ്പള പഞ്ചായത്തിലെ സ്റ്റാൻഡിങ്​ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയിൽ പ്രശ്നങ്ങളുണ്ടെന്നും ഇത് നേതൃത്വം ഇടപെട്ട്​ പരിഹരിക്കുമെന്നും ജില്ല പ്രസിഡന്‍റ്​ പറഞ്ഞു. കുമ്പള പഞ്ചായത്തിലെ ബി.ജെ.പിയുടെ രണ്ട് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സന്മാരും സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചു. ജില്ല വൈസ്‌ പ്രസിഡന്‍റ്​ പി. രമേശ്​ ഉൾപ്പെടെ 40 പേരുടെ രാജി സ്വീകരിച്ചതായും പ്രസിഡന്‍റ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.