വടകര പാസ്പോർട്ട് സേവ കേന്ദ്രത്തിൽ അപേക്ഷകർക്ക് ദുരിതം .എഫ്.ബിയിൽ പ്രതികരിച്ച യുവാവിന്റെ അക്കൗണ്ട് പൂട്ടി വടകര: പാസ്പോർട്ട് സേവ കേന്ദ്രത്തിൽ എത്തുന്ന അപേക്ഷകർക്ക് ദുരിതം സംബന്ധിച്ച് എഫ്.ബി യിൽ പ്രതികരിച്ച യുവാവിന്റെ അക്കൗണ്ട് പൂട്ടി. മേഖലയിലുള്ളവരുടെ അപേക്ഷകളും മറ്റ് പരാതികളും സമയബന്ധിതമായി പരിഹരിച്ച് പാസ്പോർട്ട് ലഭ്യമാക്കാൻ ആരംഭിച്ച സേവ കേന്ദ്രത്തിൽ രാവിലെ എത്തുന്നവർ പുറത്ത് കാത്തു നിൽക്കുകയാണ് പതിവ്. ഇവിടെ എത്തുന്നവർക്ക് ഇരിക്കാൻ അധികൃതർ ഓഫിസിനുള്ളിലാണ് കുറച്ച് സീറ്റുകൾ ഒരുക്കിയത്. കോവിഡ് മാനദണ്ഡത്തിന്റെ പേരിൽ ഉള്ളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്. കൈ കുഞ്ഞുങ്ങളുമായി എത്തുന്നവരടക്കം വരാന്തയിലാണ് ഇരിക്കുന്നത്. സ്ത്രീകളടക്കമുള്ളവരുടെ ദുരിതവും പ്രതികരണവും പൊതു പ്രവർത്തകനായ വടകര താഴെ അങ്ങാടി സ്വദേശി മുനീർ സേവന എഫ്.ബിയിൽ പങ്കുവെച്ചിരുന്നു. ഇതോടെ എഫ്.ബി അക്കൗണ്ട് പൂട്ടുകയായിരുന്നു. അര മണിക്കൂറിനു ശേഷം പോസ്റ്റ് നീക്കി ശേഷം തിരിച്ചു നൽകുകയായിരുന്നു. കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനുള്ളതിന്റെ ഭാഗമാണ് എഫ്.ബി പോസ്റ്റ് നീക്കിയതെന്ന് മുനീർ സേവന പറഞ്ഞു. എഫ്.ബി പോസ്റ്റ് നീക്കിയതിന് പിറകെ നിരവധി പേരാണ് പോസ്റ്റ് വീണ്ടും ചെയ്തത്. ചിത്രം വടകര പാസ്പോർട്ട് കേന്ദ്രത്തിൽ തറയിൽ കൈക്കുഞ്ഞുമായി ഇരിക്കുന്നവർ Saji 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.