കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പദവികൾ ബി.ജെ.പിയും സി.പി.എമ്മും പങ്കിട്ടെടുത്തതിനെച്ചൊല്ലിയുണ്ടായ രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ ബി.ജെ.പി അംഗങ്ങളും സമിതി അംഗത്വം ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ രാജിവെച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ പ്രേമലത, ആരോഗ്യം -വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പ്രേമാവതി എന്നിവരും മറ്റ് ആറ് സ്ഥിരംസമിതി അംഗങ്ങളുമാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം രാജി സമർപ്പിച്ചത്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.പി.എമ്മിലെ കൊഗ്ഗു കഴിഞ്ഞ ദിവസം രാജിക്കത്ത് നൽകിയിരുന്നു. ബി.ജെ.പിക്ക് ആകെ ഒമ്പതംഗങ്ങളുണ്ടെങ്കിലും അംഗമായ വിദ്യ എൻ. പൈ സ്ഥലത്തില്ലാത്തതിനാൽ രാജി സമർപ്പിച്ചിട്ടില്ല. ഇതോടെ ഈ പദവികളിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് അനിവാര്യമെന്നിരിക്കെ പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ചതിനുശേഷം വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ മുസ്‍ലിം ലീഗ് അംഗങ്ങളും സമിതി അംഗത്വം രാജിവെച്ചേക്കുമെന്നാണ് സൂചന. മുസ്‍ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ഒമ്പതു വീതം സീറ്റുകളാണുള്ളത്. ഒരു വിമത അംഗത്തിന്റെയും ഒരു എസ്.ഡി.പി.ഐ അംഗത്തിന്റെയും നിരുപാധിക പിന്തുണയിലാണ് ഭരണം. പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ നേരത്തെ സി.പി.എം വിട്ടുനിന്നിരുന്നു. സ്വതന്ത്രരുൾപ്പെടെ സി.പി.എമ്മിന് മൂന്നംഗങ്ങളുണ്ട്. സി.പി.എമ്മിനുണ്ടായ മാനക്കേടും രാഷ്ട്രീയ വിമർശനങ്ങളും കണക്കിലെടുത്ത് അടുത്ത സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പാർട്ടി അംഗങ്ങൾ നിഷ്പക്ഷത പാലിക്കുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാൽ യു.ഡി.എഫിന് രണ്ടും ബി.ജെ.പിക്ക് ഒന്നും സ്ഥിരംസമിതി അധ്യക്ഷ പദവികൾ ലഭിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.