ഇലകൾ കഥകൾ പറയട്ടെ.....

കോഴിക്കോട്:ഒരു മരത്തിലെ എല്ലാ ഇലകളും ഒറ്റനോട്ടത്തിൽ ഒരുപോലെ ആണെന്ന് തോന്നുമെങ്കിലും അവ വളർച്ചയുടെ പൂർണതയിൽ എത്തുമ്പോൾ ഓരോന്നും വ്യത്യസ്തത നിറഞ്ഞതാവും. ഈ പ്രത്യേകതകളെ ഒപ്പിയെടുത്ത് കാൻവാസിലേക്ക് പകർത്തിയിരിക്കുകയാണ് സലിൽ പി.വാസുദേവൻ എന്ന കലാകാരൻ. ലളിത കല അക്കാദമി ആർട് ഗാലറിയിൽ 'ലൈഫ്' എന്ന പേരിൽ സലിൽ ഒരുക്കിയ ചിത്രപ്രദർശനം പ്രകൃതിയുടെ വൈവിധ്യങ്ങൾ ഓരോ പുൽനാമ്പിലും ഉണ്ടെന്ന് തെളിയിക്കുന്നതാണ്. ആകെ 19 ചിത്രങ്ങൾ. ഓരോന്നിലും വ്യത്യസ്തങ്ങളായ ഒരൊറ്റ ഇലയുടെ ചിത്രം മാത്രം. ഓരോ ഇലകളും പങ്കുവെക്കുന്നത് വിവിധ കഥകളാണ്. കാലാന്തരത്തിൽ രൂപം മാറുന്ന ഇലകളോരോന്നും വ്യക്തമാക്കുന്നത് പ്രകൃതിയുടെ വൈവിധ്യങ്ങളെയാണ്. അത് ഭൂമിയിലുള്ള സർവ ചരാചരങ്ങളുടെയും വൈവിധ്യമാണെന്ന് സമർഥിക്കുകയാണ് ചിത്രകാരൻ. ചില ചിത്രങ്ങളൊക്കെ വരച്ചത് തന്നെയാണോയെന്ന് കാണികൾക്ക് സംശയം ഉണ്ടാക്കുന്നവയുമാണ്. അത്രക്ക് ജീവൻ തുടിക്കുന്നുണ്ട് ഈ കലാസൃഷ്ടികൾ. എറണാകുളം കാക്കനാട് സ്വദേശിയായ സലിൻ ഇതോടകം ഇരുപതിലേറെ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. 27ന് സമാപിക്കും. photo-vj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.