ദ്വിദിന ദേശീയ പണിമുടക്ക്: കൺവെൻഷൻ

മുക്കം: 'രാജ്യത്തെ രക്ഷിക്കൂ, ജനങ്ങളെ രക്ഷിക്കൂ' മുദ്രാവാക്യമുയർത്തി കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ -ജനവിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വൻ വിജയമാക്കാൻ മുക്കത്ത് നടന്ന തിരുവമ്പാടി മണ്ഡലം സംയുക്ത തൊഴിലാളി യൂനിയൻ കൺവെൻഷൻ തീരുമാനിച്ചു. സി .ഐ .ടി .യു ജില്ല കമ്മിറ്റി അംഗം ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് നിഷാബ് മുല്ലോളി അധ്യക്ഷത വഹിച്ചു. അബൂബക്കർ മൗലവി (എസ് .ടി .യു), പി.എം .തോമസ് മാസ്റ്റർ (എച്ച് .എം .എസ്), ഷാജികുമാർ (എ.ഐ.ടി.യു .സി) , അനിൽകുമാർ (എഫ്.എസ്.ഇ.ടി.ഒ ) കെ ടി .ബിനു സംസാരിച്ചു. ടോമി നെല്ലിമൂട്ടിൽ ചെയർമാനും ജോണി ഇടശ്ശേരി ജനറൽ കൺവീനറും കെ. ഷാജികുമാർ ട്രഷററുമായി തിരുവമ്പാടി മണ്ഡലം സംയുക്ത ട്രേഡ് യൂനിയൻ - സർവിസ് സംഘടന സമരസമിതി രൂപവത്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.