ചേന്ദമംഗല്ലൂർ: സ്കൂൾ വിദ്യാർഥികൾക്കിടയിൽ വായന പരിപോഷിപ്പിക്കാൻ നടത്തുന്ന 'ഞങ്ങൾ വായിക്കുകയാണ്' പദ്ധതിക്ക് ചേന്ദമംഗല്ലൂർ ജി .എം. യു.പി സ്കൂളിൽ ആരംഭിച്ചു . സ്കൂൾ മുറ്റത്ത് തന്റെ കൃതികൾ കൈയൊപ്പ് ചാർത്തി സ്കൂൾ ലൈബ്രറിക്കു സമ്മാനിച്ച് ഇ.ടി. മുഹമ്മദ് ബഷീർ എം .പി ഉദ്ഘാടനം ചെയ്തു. അർബുദ രോഗികൾക്ക് കരുതൽ കരങ്ങൾ ഒരുക്കാം എന്ന പേരിൽ ചൂലൂർ സി. എച്ച് .സൻെറർ ഒരുക്കുന്ന മണി ചലഞ്ചിലേക്ക് അധ്യാപകർ സമാഹരിച്ച തുക സി.എച്ച് .സൻെറർ ചെയർമാൻ കൂടിയായ ഇ.ടി. മുഹമ്മദ് ബഷീർ ഏറ്റുവാങ്ങി. സ്കൂളിലെ മുഴുവൻ അധ്യാപകരും മണി ചലഞ്ചിൽ പങ്കാളികളായി. പ്രധാനധ്യാപകൻ കെ. വാസു അധ്യക്ഷത വഹിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിനി റജാ പർവീൻ, മജീദ് പുളിക്കൽ, കെ.പി.യു അലി, സാജിദ് പുതിയോട്ടിൽ, ഗിരിജ ടീച്ചർ എന്നിവർ സംസാരിച്ചു. കെ.പി .അഹമ്മദ് കുട്ടി, ഗുൽമി, അബ്ദുറഹ്മാൻ, ശാക്കിർ പാലിയിൽ, സുജിത്, ഉമ്മു ഹബീബ, മുനീർ ചേന്ദമംഗല്ലൂർ, അനീഷ്, സൗമ്യ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.