മീഡിയവൺ സംപ്രേഷണവിലക്ക്: വെള്ളിപറമ്പിൽ ഇന്ന് പ്രതിഷേധം പൗരാവലിയുടെ പ്രതിഷേധം

കുറ്റിക്കാട്ടൂർ: പൗരന്റെ അറിയാനുള്ള അവകാശത്തെ കൂച്ചുവിലങ്ങിടുന്ന ഭരണകൂടഭീകരതക്കെതിരെയും മീഡിയവൺ സംപ്രേഷണവിലക്കിനെതിരെയും പൗരാവലിയുടെ പ്രതിഷേധം. വ്യാഴാഴ്ച വൈകീട്ട് 4.30ന് വെള്ളിപറമ്പ് അഞ്ചാം മൈലിലാണ് പ്രതിഷേധം. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹറാബി അധ്യക്ഷത വഹിക്കും. മീഡിയവൺ കോഓഡിനേറ്റിങ് എഡിറ്റർ രാജീവ് ശങ്കർ മുഖ്യപ്രഭാഷണം നടത്തും. സാഹിത്യകാരൻ കെ.പി. രാമനുണ്ണി മുഖ്യാതിഥിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.