ലോട്ടറി മാലിന്യം പൊതുസ്ഥലത്ത് തള്ളിയ കടക്കെതിരെ നടപടി

വടകര: ലോട്ടറി മാലിന്യം പൊതുസ്ഥലത്ത് തള്ളിയ ലോട്ടറി കടക്കെതിരെ നടപടി. പുതിയ സ്റ്റാൻഡിലെ സൗഭാഗ്യ ലോട്ടറി കടക്കാണ് നഗരസഭ നോട്ടീസ് നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ലോട്ടറി സ്ഥാപനം മാലിന്യങ്ങൾ ബസ് സ്റ്റാൻഡിലെ ഒരു ഭാഗത്ത്‌ തള്ളിയതായി കണ്ടെത്തി. ഉടമയെക്കൊണ്ട് നീക്കംചെയ്യിക്കുകയും നോട്ടീസ് നൽകി നടപടി സ്വീകരിക്കുകയും ചെയ്തു. പരിശോധനക്ക് നഗരസഭ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം.പി. രാജേഷ്‌കുമാർ നേതൃത്വം നൽകി. ഡ്രൈവർ ദിനേശൻ, കണ്ടിജന്റ് ജീവനക്കാരായ സി.എം അനിത, ഗീത എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.