ദേശീയപാത കുടിയൊഴിപ്പിക്കലിനെതിരെ നിരാഹാര സമരം

വടകര: ദേശീയപാതയിൽ കുടിയൊഴിപ്പിക്കുന്നവർ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വടകരയിൽ നിരാഹാര സമരം നടത്തി. നിയമപരമായ ആനുകൂല്യങ്ങളും പുനരധിവാസവും നൽകാതെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയും ദേശീയപാത കർമസമിതിയും നിരാഹാരം സംഘടിപ്പിച്ചത്. ജനപ്രതിനിധികൾ, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തകർ, കുടിയൊഴിപ്പിക്കുന്നവർ എന്നിവർ പങ്കെടുത്തു. ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ദേശീയ പാതയിൽ പാർപ്പിടവും വ്യാപാരവും ഉപജീവനമാർഗങ്ങളും തൊഴിലും നഷ്ടപ്പെടുന്നവരെ സർക്കാർ സമരത്തിലേക്ക് തള്ളിവിടുന്നതായി അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് എം. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. കർമസമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പുറന്തോടത്ത് സുകുമാരൻ (കോൺ-ഐ), അടിയേരി രവീന്ദ്രൻ (ബി.ജെ.പി), സി. രാമകൃഷ്ണൻ (സി.പി.ഐ), ഏകോപനസമിതി നേതാക്കളായ എ.കെ. ജലീൽ, കെ.ടി. വിനോദ്, ഹരീഷ് ജയരാജ്, പി.എ. ഖാദർ, പി.കെ. രാമചന്ദ്രൻ, എം.കെ. ഗംഗാധരൻ, ടി.എം. ബാലൻ, കെ.പി.എ മനാഫ്, പി.എം. പ്രമോദ്, പി. അമൽ, എ.ടി.കെ. സാജിദ്, എ.വി അജീഷ് കുമാർ, കെ. ബൈജു, അബു തിക്കോടി, രജീഷ് മുക്കാളി എന്നിവർ സംസാരിച്ചു. സത്യഗ്രഹത്തിൽ പങ്കെടുത്തവർക്ക് കെ.കെ. രമ എം.എൽ.എ നാരങ്ങനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. കച്ചവടസ്ഥാപനങ്ങളും വീട് നഷ്ടപ്പെടുന്നവർക്ക് കോടതിവിധി പ്രകാരം നഷ്ടപരിഹാരവും പുനരധിവാസവും നൽകണമെന്ന് രമ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.