കൃഷിയില്‍ ജില്ലതലത്തില്‍ ഒന്നാം സ്ഥാനം കാലിക്കറ്റ് സിറ്റി സര്‍വിസ് സഹകരണ ബാങ്കിന്

കോഴിക്കോട്​: കാര്‍ഷിക വികസന-കര്‍ഷക ക്ഷേമവകുപ്പിന്റെ 2021- 22 വര്‍ഷത്തെ മികച്ച പദ്ധതി അടിസ്ഥാനമാക്കി സ്ഥാപനങ്ങള്‍ നടത്തുന്ന കൃഷിയില്‍ ജില്ലതലത്തില്‍ ഒന്നാം സ്ഥാനം കാലിക്കറ്റ് സിറ്റി സര്‍വിസ് സഹകരണ ബാങ്കിന്. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സിറ്റി ബാങ്ക് ഡയറക്ടര്‍മാരായ സി.ഇ. ചാക്കുണ്ണി, എന്‍.പി. അബ്ദുല്‍ ഹമീദ്, ജയേന്ദ്രന്‍, അസി. ജനറല്‍ മാനേജർ നന്ദു എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. എന്‍.ഐ.ടി ഗ്രൗണ്ടിന് തെക്കുവശത്തായി കെയര്‍ ഫൗണ്ടേഷന്‍റെ ഉടമസ്ഥതയിലുള്ള 14 ഏക്കര്‍ സ്ഥലത്താണ് കാലിക്കറ്റ് സിറ്റി സര്‍വിസ് സഹകരണ ബാങ്കിന്‍റെ കീഴിലുളള സമഗ്ര കാര്‍ഷികപ്രവര്‍ത്തനം. പയര്‍, കയ്പ, വെണ്ട, ചീര, മത്തന്‍, ഇളവന്‍, പച്ചമുളക്, വഴുതന, കക്കിരി, തക്കാളി, മഞ്ഞള്‍, പടവലം, വാഴ എന്നീ പച്ചക്കറികള്‍ ഇനങ്ങള്‍ കൃഷിചെയ്യുന്നു. അതോടൊപ്പം പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്തുവരുന്നുമുണ്ട്. അതോടൊപ്പം തന്നെ ഈ പ്രോജക്ട് പ്രകാരം 50 മുറ (ഹരിയാന) ഇനത്തില്‍പെട്ട പോത്തിന്‍കുട്ടികളെ വാങ്ങി വളര്‍ത്തി വാണിജ്യാടിസ്ഥാനത്തില്‍ വില്‍പന നടത്തിവരുന്നു. കൂടാതെ, പോത്തുകളുടെ ചാണകം ഉണക്കി പൊടിയാക്കി വില്‍പന നടത്തുന്നു. 50 താറാവുകളെയും 100 കോഴിക്കുഞ്ഞുങ്ങളെയും ഇവിടെ പരിപാലിച്ചുപോരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.