ദാറുന്നുജൂം കോളജിൽ റോവർ ആൻഡ് റേഞ്ചർ യൂനിറ്റ് തുടങ്ങി

പേരാമ്പ്ര: വിദ്യാഭ്യാസത്തിന് പല നിർവചനങ്ങളുണ്ടാകാമെങ്കിലും മനുഷ്യത്വവും കാരുണ്യവുമായിരിക്കണം അതിന്റെ ആത്യന്തിക ലക്ഷ്യമെന്നും റോവർ, റേഞ്ചർ എന്നിവ അതിന് വിദ്യാർഥികളെ പ്രാപ്തമാക്കുന്ന സംവിധാനമാണെന്നും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രഫ. ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ആരംഭിച്ച സേവന സന്നദ്ധ സംഘടനയായ റോവർ ആൻഡ് റേഞ്ചറിന്റെ സംസ്ഥാനത്തെ ആദ്യ യൂനിറ്റ് പേരാമ്പ്ര ദാറുന്നു ജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ പ്രഫ. എം. മുഹമ്മദ് അസ്‍ലം അധ്യക്ഷതവഹിച്ചു. കെ.എസ്.ബി.എസ്.ജി സ്റ്റേറ്റ് സെക്രട്ടറി എൻ.കെ. പ്രഭാകരൻ, അഡൽറ്ററി റിസോഴ്സ് സ്റ്റേറ്റ് കമീഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ, റോവർ സ്റ്റേറ്റ് കമീഷണർ അജിത് സി. കളനാട്, റേഞ്ചർ സ്റ്റേറ്റ് കമീഷണർ ആശാലത, കെ.എസ്.ബി.എസ് ജില്ല സെക്രട്ടറി വി.ടി. ഫിലിപ്, കെ. ഇമ്പിച്യാലി, പി.എം. യൂനുസ്, ടി.എം. അജ്നാസ്, എൻ. കുഞ്ഞബ്ദുല്ല, മുഹമ്മദ് നിഹാൽ, ജിൻജിൽ സജി എന്നിവർ സംസാരിച്ചു. യൂനിവേഴ്സിറ്റി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ പേരാമ്പ്ര പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാർ വിതരണം ചെയ്തു. കോളജ് കമ്മിറ്റി സെക്രട്ടറി എ. കെ. അബ്ദുൽ അസീസ് സ്വാഗതവും റെഞ്ചർ ലീഡർ നടാഷ ഫിലിപ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.