ആക്രി വിൽക്കാൻ ആപ്​

കോഴിക്കോട്​: പാഴ്​വസ്തുക്കൾ വിൽക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. കോഴിക്കോട്ടെ എഫ്​.ആർ.എൻ.എസ്​ ഇന്നൊവേഷനാണ്​ ​കൊട്ട (kotta) എന്ന പേരിൽ ആപ്​ പുറത്തിറക്കിയത്​. ഈ ആപ്പിൽ ചിത്രങ്ങൾ അപ്​ലോഡ്​ ചെയ്താൽ ഏറ്റവും അടുത്ത സ്ക്രാപ് ഡീലർ സാധനങ്ങൾ ശേഖരിക്കുമെന്ന്​ അണിയറ പ്രവർത്തകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ 1500ഓളം സ്​​ക്രാപ്​ ഡീലർമാരുമായി സഹകരിച്ചാണ്​ പ്രവർത്തനം. ഗൂഗ്​ൾ പ്ലേസ്​റ്റോറിലും ആപ്​ സ്​റ്റോറിലും ​'കൊട്ട' ലഭ്യമാണ്​. വാർത്തസമ്മേളനത്തിൽ കെ.പി. സുബൈർ, ​എസ്​.വി. ഷെയ്​സാദ്​, ഷമീർ പച്ചായി, എം. ഷബ്​ന, പി. ആരതി എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.