നവീകരണപ്രവൃത്തി വിലയിരുത്താൻ എം.എൽ.എയും ഉദ്യോഗസ്ഥരും

ബാലുശ്ശേരി: കൊയിലാണ്ടി -താമരശ്ശേരി - മുക്കം അരീക്കോട് -എടവണ്ണ റോഡിന്റെ നവീകരണപ്രവൃത്തി എം.എൽ.എയും ഉദ്യോഗസ്ഥരും വിലിയിരുത്തി. പ്രവൃത്തി നടക്കുന്ന ചിലഭാഗങ്ങളിൽ റോഡ് ഉയർത്തുന്നതിനും കൾവർട്ടുകൾ പുതുക്കിപ്പണിയുന്നതിനും പുതുക്കിപ്പണിത കൾവർട്ടുകളിൽ ചിലത് നീളം കുറഞ്ഞുപോയതിനും കൂടുതൽ സ്ഥലങ്ങളിൽ ഡ്രെയ്നേജ് നിർമിക്കുന്നതിനുമായി ഏറെ പരാതികൾ ലഭിച്ചിരുന്നു. പരാതിപ്രകാരമുള്ള സ്ഥലങ്ങളിൽ അഡ്വ. സചിൻദേവ് എം.എൽ.എയും ഉദ്യോഗസ്ഥരും സന്ദർശിച്ച് വിലയിരുത്തി. കെ.എസ്.ടി.പിക്കാണ് പ്രവൃത്തിയുടെ നിർവഹണച്ചുമതല. മോണിറ്ററിങ് നടത്തുന്നത് ഡൽഹി ആസ്ഥാനമായുള്ള എം.എസ്.വി ആൻഡ് ജെ.എസ്.വി എന്ന കൺസൽട്ടൻസിയാണ്. ഉ​ള്ള്യേരിയിലെ കൊടുംവളവിലെ പൊട്ടിയ വലിയ പാറകൾ ഇളക്കിമാറ്റി അപകടഭീഷണി ഒഴിവാക്കും. കുടിവെള്ള പൈപ്പ് ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ട് ജല അതോറിറ്റി ചീഫ് എൻജിനീയറുമായി സംസാരിച്ച് വേഗത്തിലാക്കാനും പരാതി ലഭിച്ച എല്ലാ സ്ഥലത്തും ഡ്രെയ്നേജുകൾ നിർമിക്കാനും തീരുമാനിച്ചു. പൊലീസ് സ്റ്റേഷൻ മുതൽ ബ്ലോക്ക് റോഡ് വരെയുള്ള ഭാഗത്ത് റോഡ് ഉയർത്താനും കോക്കല്ലൂർ അങ്ങാടിയിലെ നീളം കുറഞ്ഞ കൾവർട്ടിന് നീളം വർധിപ്പിക്കും. തേനാക്കുഴി കരുമല കൾവർട്ടുകൾ വിശദമായ പരിശോധന നടത്തി പുതുക്കിപ്പണിയേണ്ടതാണെങ്കിൽ പുതുക്കിപ്പണിയുമെന്നും എം.എൽ.എ പറഞ്ഞു. കെ.എസ്.ഇ.ബി ലൈനുകൾ ഉടനെ മാറ്റുന്നതിന് നടപടി സ്വീകരിക്കും. ചില ഭാഗങ്ങളിൽ സർവേ നടത്തിയതിനുശേഷമേ ഡ്രെയ്നേജ് പൂർത്തിയാക്കാൻ കഴിയുകയുള്ളൂവെന്നും എം.എൽ.എ പറഞ്ഞു. കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയർ ഷാജി, കൺസൽട്ടൻസി ചീഫ് ജോയ്, ശ്രീധന്യ കമ്പനിയുടെ പ്രതിനിധികൾ എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.