സ്കൂൾ കെട്ടിടം ഉദ്ഘാടനം

നരിക്കുനി: എ.യു.പി സ്കൂളിൽ നഴ്സറി ക്ലാസുകൾക്ക് വേണ്ടി പുതുതായി നിർമിച്ച കെട്ടിടവും ഓപ്പൺ എയർ സ്റ്റേജും എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ. സലീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ മിനി പുല്ലാങ്കണ്ടി, ഉമ്മുസൽമ, ജൗഹർ പൂമംഗലം, എം.എം. വിജു, മുരളീകൃഷ്ണൻ, യു.കെ. അബ്ദുൽ നാസർ, അനന്തൻ നായർ, ശ്രീധരൻ, വി. ഇല്യാസ്, മനോജ്‌ നടുക്കണ്ടി, നൗഷാദ് നരിക്കുനി എന്നിവർ സംസാരിച്ചു. എം. സുകുമാരൻ സ്വാഗതവും പി.എം. സുരേഷ് നന്ദിയും പറഞ്ഞു. പടം :എ.യു.പി സ്കൂൾ കെട്ടിട ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.