മാർച്ചും ധർണയും

കാക്കൂർ: ജാതി തിരിച്ച് കൂലി നൽകുന്ന സ്ഥിതി അവസാനിപ്പിക്കുക, കുടിശ്ശിക ഉടൻ അനുവദിക്കുക, തൊഴിൽ ദിനം 200 ആക്കുക, തൊഴിലുറപ്പു പദ്ധതി തകർക്കാനുള്ള ശ്രമം അവസാനിപ്പിക്കുക, കൂലി 600 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂനിയൻ കാക്കൂർ പഞ്ചായത്ത് കമ്മിറ്റി പോസ്റ്റ് ഓഫിസിലേക്ക് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.എം. ഷാജി ഉദ്ഘാടനം ചെയ്തു. ശ്രീനി രാമല്ലൂർ അധ്യക്ഷത വഹിച്ചു. ഒ. രാമചന്ദ്രൻ, ഷീബ മണങ്ങാട്ട് എന്നിവർ സംസാരിച്ചു. പടം: തൊഴിലുറപ്പ് തൊഴിലാളികൾ കാക്കൂർ പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.എം. ഷാജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.