നിസാർ കമീഷൻ റിപ്പോർട്ട് നടപ്പാക്കണം

കൊടുവള്ളി: സംസ്ഥാന വഖഫ് ബോർഡിലെ അഴിമതി അന്വേഷിക്കാൻ നിയോഗിച്ച നിസാർ കമീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണമെന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ ജില്ല കമ്മിറ്റി. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കണം. സംസ്ഥാന സെക്രട്ടറി ഷബീർ ചെറുവാടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എൻ.പി.സി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പി.ടി. ആസാദ്, എം.വി. റംസി ഇസ്മായിൽ, കെ.പി. അബൂബക്കർ, അസ്കർ ഷൈനി, സുബൈർ മായനാട് എന്നിവർ പങ്കെടുത്തു. അലി മാനിപുരം സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.