കാരണ്യപ്രവർത്തനത്തിന് ഈത്തപ്പഴ വിൽപന

കൊടിയത്തൂർ: റിയാദിലെ മുക്കം നിവാസികളുടെ കൂട്ടായ്മയായ മുക്കം ഏരിയ സർവിസ് സൊസൈറ്റി റിയാദ് നാട്ടിലെ കാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാൻ ഈത്തപ്പഴങ്ങൾ മിതമായ നിരക്കുകളിൽ വീടുകളിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കംകുറിച്ചു. വിതരണോദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് മുൻ പ്രവാസി ഹനീഫ ദിൽബാബിന് നൽകി നിർവഹിച്ചു. പി.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹസ്സൻ, മൂസക്കുട്ടി നെല്ലിക്കാപറമ്പ്, ഷരീഫ്, ടി.കെ. അബൂബക്കർ, ഫസൽ റഹ്മാൻ, സാദിഖ്, അബ്ദു ചാലിയാർ, അശ്റഫ് കൊളക്കാടൻ എന്നിവർ സംസാരിച്ചു. കെ.കെ. ജാഫർ സ്വാഗതവും അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.