ചെറൂപ്പ പ്രീമിയർ ലീഗ്: ടി.കെ. ബ്രദേഴ്സ് ചാമ്പ്യൻമാർ

മാവൂർ: ചെറൂപ്പ പ്രീമിയർ ലീഗ് സീസൺ രണ്ടിൽ ടി.കെ ബ്രദേഴ്സ് ചാമ്പ്യന്മാരായി. ടോപ്സി ചെറൂപ്പയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് വിജയികളായത്. ലൂസേഴ്സ് ഫൈനലിൽ എം.കെ ഗ്രൂപ് ചെറൂപ്പയെ ഒരുഗോളിന് പരാജയപ്പെടുത്തി ആസ്പെയർ സിറ്റി വിജയികളായി. വിജയികൾക്ക് മാവൂർ സർക്കിൾ ഇൻസ്പെക്ടർ കെ. വിനോദൻ ട്രോഫി വിതരണം ചെയ്തു. റണ്ണേഴ്സിനുള്ള ട്രോഫി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മറും മൂന്നാം സ്ഥാനത്തിനുള്ള ട്രോഫി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രഞ്ജിത്തും സമ്മാനിച്ചു. എം.പി. ശ്രീനിവാസൻ അധ്യക്ഷതവഹിച്ചു. യു.എ. ഗഫൂർ സ്വാഗതവും അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.