സ്വകാര്യവ്യക്തിയുടെ നിർമാണപ്രവർത്തനം നാട്ടുകാർ തടഞ്ഞു

നാദാപുരം: റോഡ് തടസ്സപ്പെടുത്തി സ്വകാര്യവ്യക്തി നടത്തിയ നിർമാണപ്രവർത്തനത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. അനധികൃത നിർമാണം പൊളിച്ചുമാറ്റാൻ പഞ്ചായത്തധികൃതർ നിർദേശം നൽകി. സംസ്ഥാനപാതക്ക് സമീപം മുദാക്കരയിലാണ് സംഭവം. ഇവിടെയുള്ള പഞ്ചായത്ത് റോഡിൽ ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ കമാനവും മറ്റും സ്ഥാപിച്ച് സമീപവാസി റോഡിലേക്കുള്ള പ്രവേശനം തടയുകയായിരുന്നു. ഇതോടെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. സംഘർഷം കണക്കിലെടുത്ത് വൻ പൊലീസ് സംഘവും ഇവിടെ നിലയുറപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.