സ്ഫോടനത്തിൽ ബി.ജെ.പി പ്രവർത്തകന് പരിക്ക്

വടകര: സ്ഫോടനത്തിൽ ബി.ജെ.പി പ്രവർത്തകന്റെ കൈപ്പത്തിക്ക് ഗുരുതര പരിക്ക്. പുളിയുള്ളതിൽ പ്രവീണിനാണ് (39) പരിക്കേറ്റത്. വലതുകൈപ്പത്തി തകർന്ന ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. ഓർക്കാട്ടേരി കൈപ്രത്ത് ബസ് സ്റ്റോപ്പിനടുത്ത് വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനു പിന്നാലെയാണ് സംഭവം. പടക്കം കൈയിൽനിന്ന് പൊട്ടിയതാണെന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.