കടൽ താണ്ടിയവനെ കൈത്തോട് കാട്ടി പേടിപ്പിക്കരുത് - കെ. സുധാകരൻ

മേപ്പയൂർ: നിരവധി കടൽ താണ്ടിയവനെ കൈത്തോട് കാട്ടി പേടിപ്പിക്കരുതെന്ന് കെ. സുധാകരൻ. നിരപ്പം സ്റ്റേഡിയത്തിനു സമീപം വാളിയിൽ കേളപ്പൻ സ്മാരക കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റ പ്രകൃതിസമ്പത്ത് ഹനിച്ചുകൊണ്ട് കെ-റെയിൽ പദ്ധതി വഴി കമീഷനടിക്കാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. കെ- റെയിൽ പദ്ധതിക്കെതിരെ കർഷക സമരത്തിന്റെ മാതൃകയിൽ കോൺഗ്രസും യു.ഡി.എഫും ചെറുത്തുനിൽപ് ശക്തമാക്കും. കോവിഡിന്റെ മറവിൽ മെഡിക്കൽ കോർപറേഷൻ നടത്തിയ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു. ചെറുവണ്ണൂർ മണ്ഡലം സി.യു.സി പ്രഖ്യാപനവും അദ്ദേഹം നടത്തി. കുറുങ്ങോട്ട് സുകേഷ് സ്മാരക റിക്രിയേഷൻ സെന്റർ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയും പടിഞ്ഞാറെ മാവിലാട്ട് കുട്ട്യാലി സ്മാരക കോൺഫറൻസ് ഹാൾ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാറും ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം കൺവീനർ കിഷോർ കാന്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.സി.സി ജന. സെക്രട്ടറി കെ. ജയന്ത്, എൻ. സുബ്രഹ്മണ്യൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ, മുസ്‍ലിംലീഗ് പ്രതിനിധി എൻ.എം. കുഞ്ഞബ്ദുല്ല, കെ.പി. വേണുഗോപാൽ, മുനീർ എരവത്ത്, കാവിൽ. പി. മാധവൻ, ആർ. ഷഹിൻ, വി.ബി. രാജേഷ്, കെ.കെ. വിപിൻ രാജ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ വി. ശങ്കരൻ സ്വാഗതവും ബൂത്ത് പ്രസിഡന്റ് കെ. മജീദ് നന്ദിയും പറഞ്ഞു. Photo: വാളിയിൽ കേളപ്പൻ സ്മാരക കോൺഗ്രസ് ഭവൻ കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.