'കെട്ടിടനിർമാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കണം'

ബാലുശ്ശേരി: കെട്ടിടനിർമാണ രംഗത്തെ എൻജിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷന്റെ (ലെൻസ്ഫെഡ്) കൊയിലാണ്ടി താലൂക്ക് സമ്മേളനം ബാലുശ്ശേരിയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മനോജ് കോടേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് മുഖ്യാതിഥിയായി. കെട്ടിടനിർമാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും മലബാർ സിമന്റ്സിന്റെ ഉൽപാദനം വർധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. താലൂക്ക് ജോയന്റ് സെക്രട്ടറി സുനിൽകുമാർ, ബിൽഡിങ് റൂൾ കമ്മിറ്റി ചെയർമാൻ കെ. സലിം മുഖ്യപ്രഭാഷണം നടത്തി. പി.ജെ. ജൂഡ്സൺ, പി.ടി. സുരേന്ദ്രൻ, വി. മോഹനൻ എന്നിവർ സംസാരിച്ചു. ഷൈലേഷ് സ്വാഗതവും പി. മുരളീധരൻ നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾക്ക് ആവശ്യമായ ബാഗ്, റെയിൻകോട്ട്, അലമാര, യൂനിഫോം, സാനിറ്റൈസർ, ഹാൻഡ് വാഷ്, മാസ്ക് എന്നിവ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.