ഇ.എൻ.ടി വിദഗ്ദ്ധർക്ക്​ പരിശീലന ശില്പശാല ഇന്ന്​

കോഴിക്കോട്: ഇ.എൻ.ടി വിദഗ്ദ്ധർക്ക്​ ആധുനിക ചികിത്സ രീതികൾ പരിചയപ്പെടുത്തുന്നതിന് ദ്വിദിന പരിശീലന ശിൽപശാല ശനി, ഞായർ ദിവസങ്ങളിലായി അസെന്‍റ്​ ഇ.എൻ.ടി ആശുപത്രിയിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തലകറക്കത്തിനുള്ള നൂതന ശസ്ത്രക്രിയകളും കേൾവിക്കുറവ്​ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകളും ജന്മനാ കേൾവി ഇല്ലാത്തവർക്കായി നടത്തുന്ന കോക്ലിയർ ഇംപ്ലാന്‍റ്​ അടക്കമുള്ള ശസ്ത്രക്രിയകൾക്കുമുള്ള പരിശീലനമാണ്​ നടക്കുക. 40ഓളം ഇ.എൻ.ടി വിദഗ്ദ്ധരും ബിരുദാനന്തര ബിരുദ വിദ്യാർഥികളും ശില്പശാലയിൽ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ കോഴ്സ് കോഓഡിനേറ്റർ ഡോ. ബിജിരാജ്, ഫിനാൻസ് മാനേജർ ഷഫീഖ്, എം. വിവേക് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.