ലഹരിക്കെതിരെ കാമ്പയിൻ

മുക്കം: ലഹരിക്കെതിരെ വിദ്യാർഥി ശക്തി കാമ്പയിനുമായി ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളന്റിയർമാർ. ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധ പോസ്റ്റർ എക്സിബിഷനും ബോധവത്കരണവും നടത്തി. ലഹരിവിരുദ്ധ പോസ്റ്റർ എക്സിബിഷൻ എക്സൈസ് പ്രിവന്റിവ് ഓഫിസർ എം.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഒ. ഷരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ എ.പി. അബ്ദുൽ ജബ്ബാർ, സ്റ്റാഫ് സെക്രട്ടറി കെ.സി. അൻവർ, എസ്. കമറുദ്ദീൻ, പ്രോഗ്രാം ഓഫിസർ എൻ.കെ. സലീം, വളന്റിയർ ക്യാപ്റ്റന്മാരായ എ.ജി. ഹനാൻ, നദ സാലിം, നജ റിദ, ഷാഹിൽ എന്നിവർ സംസാരിച്ചു. വി. അശ്വിനി സ്വാഗതവും വി.കെ. ഹാദി മുഹമ്മദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.