മീഡിയവണിന് ഐക്യദാര്‍ഢ്യം

കൊടിയത്തൂര്‍: മീഡിയവണ്‍ ചാനലിന് സംപ്രേഷണവിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ഗോതമ്പ്റോഡില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസംഗമം. മാധ്യമസ്വാതന്ത്ര്യം തടഞ്ഞതിനെതിരെ മസ്ജിദുല്‍ മഅ്‌വ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മീഡിയവണ്‍ ചാനല്‍ മൈക്കിന്റെ വലിയ രൂപമുണ്ടാക്കി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ഖത്തർ പ്രവാസി സി.പി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന, ഇ.എന്‍. അബ്ദുറസാഖ് എന്നിവര്‍ സംസാരിച്ചു. സാലിം ജീറോഡ്, ബാവ പവര്‍വേള്‍ഡ്, നസ്‌റുല്ല ഇ, ടി.കെ. സുമയ്യ, സൈഫുന്നിസ റശീദ് എന്നിവര്‍ നേതൃത്വം നല്‍കി. KDR 1 സംപ്രേഷണവിലക്കേര്‍പ്പെടുത്തിയ മീഡിയവണ്‍ ചാനലിന് ഗോതമ്പ്റോഡില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.