സംസ്ഥാന ബജറ്റ് കണ്ണൂര്‍ സര്‍വകലാശാലക്ക് മികച്ച പരിഗണന

കണ്ണൂര്‍: സംസ്ഥാന ബജറ്റിൽ കണ്ണൂര്‍ സര്‍വകലാശാലക്ക് പ്ലാന്‍ ഫണ്ട് ഇനത്തില്‍ വകയിരുത്തിയത് 30 കോടി രൂപ. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഏഴ് കോടിയോളം രൂപയുടെ വര്‍ധനവാണിത്. ഇതിന് പുറമെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി വഴി പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്. പ്രായോഗിക ജീവിതത്തിന് ഗുണകരമാകും വിധം ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ട്രാന്‍സ്ലേഷന്‍ ലാബുകള്‍ക്കും അനുബന്ധ സൗകര്യങ്ങള്‍ക്കും കിഫ്ബി വഴി 20 കോടി രൂപ അനുവദിക്കും. കാമ്പസുകളില്‍ ട്രാൻസ്ലേഷന്‍ റിസര്‍ച് സെന്റര്‍, സ്റ്റാര്‍ട്ടപ് ഇന്‍കുബേഷന്‍ സെന്റര്‍ എന്നിവക്കായാണ് ഈ തുക വിനിയോഗിക്കുക. ഹോസ്റ്റല്‍ സൗകര്യ വികസനത്തിന് 20 കോടിയും പ്രഖ്യാപിച്ചു. പാലയാട് കാമ്പസിലെ ലീഗല്‍ സ്റ്റഡീസ് വകുപ്പിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു കോടിയും സര്‍വകലാശാല ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.