ബജറ്റ് നിരാശജനകം -കെ.എസ്.ആർ.ആർ.ഡി.എ

കണ്ണൂർ: റേഷൻ വ്യാപാരികളുടെ വേതനവ്യവസ്ഥ പരിഷ്കരണവും സെയിൽസ്മാന്മാർക്ക് വേതനം അനുവദിക്കണമെന്ന ആവശ്യവും ബജറ്റിൽ ഉൾപ്പെടുത്താത്തത് നിരാശജനകവും പ്രതിഷേധാർഹവുമാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ) സംസ്ഥാന കമ്മിറ്റി. പ്രതിഷേധക്കുറിപ്പ് മുഖ്യമന്ത്രി, ധനമന്ത്രി, ഭക്ഷ്യമന്ത്രി എന്നിവർക്ക് അ‍യക്കുമെന്നും ഞായറാഴ്ച എറണാകുളത്ത് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രതിഷേധപരിപാടികൾക്ക് രൂപംനൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.