കാലിക്കറ്റില്‍ ഗവേഷണോത്സവത്തിന് തുടക്കം

തേഞ്ഞിപ്പലം: ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ആശയങ്ങള്‍ പങ്കിടുന്നതിനും ഗവേഷണ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വേദിയൊരുക്കുന്ന ഗവേഷണോത്സവത്തിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കിടേശ്വരലു മുഖ്യാതിഥിയായി. സിൻഡിക്കേറ്റംഗം ഡോ. എം. മനോഹരൻ അധ്യക്ഷനായി. ഗവേഷണ വിഭാഗം ഡയറക്ടർ ഡോ. പി.എ. ബേബി ഷാരി, ഗവേഷണ വിദ്യാർഥി സി.എച്ച്. അമൽ എന്നിവർ സംസാരിച്ചു. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ പിഎച്ച്.ഡി, പി.എഡ്.എഫ് പഠിതാക്കളാണ് കാലിക്കറ്റ് സര്‍വകലാശാല ഗവേഷണ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളില്‍ പ്രഗല്ഭര്‍ പ്രഭാഷണം നടത്തും. 15നാണ് സമാപനം. gaveshanolsavam കാലിക്കറ്റ് സർവകലാശാല ഗവേഷണ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ഗവേഷണോത്സവം വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.