കെ.എൻ.എം സംസ്ഥാന നേതൃക്യാമ്പ് വയനാട്ടിൽ തുടങ്ങി

ഇന്ത്യയുടെ ഭാവിക്ക് പ്രതിപക്ഷം ദുർവാശി വെടിയണം -ടി.പി. അബ്ദുല്ലക്കോയ മദനി കൽപറ്റ: രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ദുർവാശിയും അഹന്തയുമാണ് ഫാഷിസത്തിന്‍റെ തേരോട്ടത്തിന് കാരണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്‍റ്​ ടി.പി. അബ്ദുല്ലക്കോയ മദനി. പിണങ്ങോട് മോറികാപ് റിസോർട്ടിൽ ത്രിദിന കെ.എൻ.എം സംസ്ഥാന ക്യാമ്പ് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇപ്പോഴും മതേതര ഭൂരിപക്ഷമാണുള്ളത്. എന്നിട്ടും വർഗീയ ശക്തികൾ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടുന്നത് പ്രതിപക്ഷ ഭിന്നതയിൽനിന്നുമാണ്. കോൺഗ്രസ് ഇനിയും തിരുത്താൻ തയാറില്ലെങ്കിൽ രാജ്യത്തെ മറ്റൊരു മതേതര ബദലിനെ തേടാൻ ജനങ്ങളോട് ആവശ്യപ്പെടണമെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, വൈസ് പ്രസിഡന്‍റുമാരായ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, ഡോ. ഹുസൈൻ മടവൂർ, എ.പി. അബ്ദുസ്സമദ്, നൂർ മുഹമ്മദ് നൂർഷ, വി.കെ. സകരിയ്യ, എ. അസ്ഗർ അലി, അബ്ദുറഹ്മാൻ മദനി പാലത്ത്, എം.ടി. അബ്ദുസ്സമദ്, ഡോ. പി.പി. അബ്ദുൽ ഹഖ്, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഡോ. സുൾഫിക്കർ അലി, എം. സലാഹുദ്ദീൻ മദനി, സി. സലീം സുല്ലമി, അബ്ദുൽ ഹസീബ് മദനി എന്നിവർ സംസാരിച്ചു. മൂന്നു ദിവസത്തെ സംസ്ഥാന ക്യാമ്പ് ഒരു വർഷത്തേക്കുള്ള വിദ്യാഭ്യാസ-സാമൂഹിക പദ്ധതികൾക്ക് രൂപംനൽകും. മുസ്‌ലിം ഐക്യസംഘം നൂറാം വാർഷികത്തിന്‍റെ ഭാഗമായി വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ വിലയിരുത്തും. SATWDG1 കെ.എൻ.എം സംസ്ഥാന നേതൃക്യാമ്പ് വയനാട്ടിലെ പിണങ്ങോട് മോറികാപ് റിസോർട്ടിൽ പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.