കേരള പരിവാർ: മുക്കം നഗരസഭ കമ്മിറ്റി രൂപവത്കരിച്ചു

മുക്കം: ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ കേരള പരിവാർ മുക്കം നഗരസഭ കൺവെൻഷൻ ജില്ല പ്രസിഡന്റ് പ്രഫ. കോയട്ടി ഉദ്ഘാടനം ചെയ്തു. ജില്ല ജോ. സെക്രട്ടറി മൂസ റമി നിയമ ബോധവത്കരണ ക്ലാസെടുത്തു. രവീന്ദ്രൻ പാറോൽ അധ്യക്ഷത വഹിച്ചു. ടി.കെ. ജുമാൻ സ്വാഗതവും അപർണ നന്ദിയും പറഞ്ഞു. നഗരസഭ പരിധിയിലെ ഈ വിഭാഗത്തിലുള്ള മുഴുവൻ രക്ഷിതാക്കളെയും ഉൾപ്പെടുത്തി വിപുലമായ കൺവെൻഷൻ ഉടൻ വിളിച്ചുചേർക്കും. രജിസ്ട്രേഷന് 9846574619 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ഷബ്ന ഷക്കീൽ, റസിയ സത്താർ, പി.എം. അബ്ദുന്നാസർ, ടി.കെ. ജാഫർ, അബ്ദുൽ അസീസ് കാരക്കുറ്റി, മുഹമ്മദ് മുണ്ടുപാറ, കെ.വി. നസീബുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ഭാരവാഹികൾ: രവീന്ദ്രൻ പാറോൽ (പ്രസി), അപർണ (വൈസ് പ്രസി), ടി.കെ. ജുമാൻ (സെക്ര), ഷൈനി (ജോ. സെക്ര), നൂഹ് (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.