ഹൈദരലി തങ്ങളെ അനുസ്മരിച്ചു

പേരാമ്പ്ര: മനുഷ്യസ്നേഹത്തിന്റെ ആൾരൂപവും മതേതരത്വത്തിന്റെ ബ്രാൻഡ് അംബാസഡറുമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ്‌. പേരാമ്പ്ര നിയോജകമണ്ഡലം വനിത ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സദസ്സിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സൗഫി താഴെക്കണ്ടി അധ്യക്ഷത വഹിച്ചു. ഷർമിന കോമത്ത്, വഹീദ പാറേമ്മൽ, എ.വി. സക്കീന, കെ.കെ. കുഞ്ഞയിഷ, എൻ.കെ. കുഞ്ഞമ്മദ്, വടക്കയിൽ സീനത്ത്, കെ. ഫൗസിയ ടീച്ചർ, കെ.പി. ജമീല, സക്കീന ഗഫൂർ എന്നിവർ സംസാരിച്ചു. ഫോട്ടോ : വനിത ലീഗ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സദസ്സിൽ മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.