വനിത ദിനാചരണം

ആയഞ്ചേരി: ജമാഅത്തെ ഇസ്ലാമി വടകര ഏരിയ വനിത വിഭാഗം അന്താരാഷ്ട്ര വനിതദിനത്തിൽ വീടകങ്ങളിൽ ഒതുങ്ങിക്കഴിയുന്ന പ്രായമായവരെയും ഭിന്നശേഷി വനിതകളെയും സംഘടിപ്പിച്ച് ഒത്തുചേരാം ഒത്തിരി നേരം എന്ന ശീർഷകത്തിൽ വടകര സാൻഡ്ബാങ്ക്സിൽ ഒത്തുകൂടി. ഡോ. റുബീന ഷക്കീബ് ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി ഉദ്ഘാടനം ചെയ്തു. നസീമ ടീച്ചർ സ്വാഗതവും സൽമ ടീച്ചർ നന്ദിയും പറഞ്ഞു. വിവിധ കലാപ്രകടനങ്ങളും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.