'വിദ്യാഭ്യാസ രംഗത്തെ വർഗീയവത്കരണ ശ്രമത്തെ ചെറുത്തുതോൽപിക്കണം'

ബാലുശ്ശേരി: വിദ്യാഭ്യാസ മേഖലയിലെ വർഗീയവത്കരണ ശ്രമങ്ങൾക്കെതിരെ അധ്യാപകർ ജാഗ്രത പാലിക്കണമെന്ന് എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.എം. സുരേഷ് ബാബു പറഞ്ഞു. നാഷനൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എൻ.എസ്.ടി.എ) ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾക്ക് ആനുപാതികമായി സ്റ്റാഫ് ഫിക്സേഷൻ നടത്തി അധ്യാപക നിയമനം നടത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽനിന്ന് സർക്കാർ പിന്തിരിഞ്ഞുനിൽക്കുന്നത് വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് വി.പി. ബൈജു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സമ്മേളനം എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം പി. സുധാകരൻ ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനം എൻ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.കെ. ശ്രീഷു ഉദ്ഘാടനം ചെയ്തു. റംല മാടംവള്ളി, ഗണേശൻ തെക്കേടത്ത്, ശൈലജ കുന്നോത്ത്, ഇ. ബേബി വാസൻ, അനിത കുന്നത്ത്, വിനോദ് മേച്ചേരി, പി. പവിത്രൻ, ടി. ജയകൃഷ്ണൻ, ആഷ്ലി വേണു, കെ.പി. സുധീഷ്, പി.പി. രവി, പൃഥ്വിരാജ് മൊടക്കല്ലൂർ, ചേനോത്ത് ഭാസ്കരൻ, കെ.പി. സജീഷ് എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ നടക്കുന്ന ജനറൽ കൗൺസിൽ യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.