ഡോ. കെ. മൊയ്തുവിന് സ്വീകരണം നൽകി

കുറ്റ്യാടി: ഐ.എം.എയുടെ നാഷനൽ എക്സലൻസ് അവാർഡ് നേടിയ കെ.എം.സി.ടി ചെയർമാൻ ഡോ. കെ. മൊയ്തുവിന് ജന്മനാടായ കുറ്റ്യാടിയിൽ ഉജ്ജ്വല പൗരസ്വീകരണം നൽകി. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും ഡോ. മൊയ്തുവിനെ അറിയുന്നവർ ഏറെയുണ്ടാവും. ഇന്ത്യക്ക് പുറത്തും അറിയപ്പെടുന്ന ഡോക്ടറാണദ്ദേഹമെന്നും മന്ത്രി പറഞ്ഞു. ടി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല പ്രശസ്തിപത്രം സമ്മാനിച്ചു. കെ.പി. നൂറുദ്ദീൻ, ഐ.എം.എ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ഡി. സച്ചിത്ത്, വാർഡ് മെംബർമാരായ എ.സി. അബ്ദുൽ മജീദ്, ഹാഷിം നമ്പാടൻ, ഡോ. കെ. മൂസ, ഡോ. രമേഷ്, ടി.എം. അമ്മദ്, ജമാൽ കോരങ്കോടൻ എന്നിവർ സംസാരിച്ചു. ഡോക്ടറെ ടൗണിൽനിന്ന് ഘോഷയാത്രയായാണ് സമ്മേളനം നടന്ന മെഹ്ഫിൽ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചത്. ഡോ. മൊയ്തു ഭാരവാഹിത്വം വഹിച്ച വിവിധ സ്ഥാപനങ്ങൾ, കുടുംബ ട്രസ്റ്റുകൾ എന്നിവക്കുവേണ്ടി ഡോ. മൊയ്തുവിനെ പൊന്നാടയണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. പരിപാടിക്ക് അബ്ദുല്ല സൽമാൻ, വി.കെ. ഇബ്രാഹിം, പി.പി. ആലിക്കുട്ടി, ജമാൽ പാറക്കൽ, ഒ.വി. ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി. Phot : ഐ.എം.എ ദേശീയ അവാർഡ് ജേതാവ് ഡോ. കെ. മൊയ്തുവിന് കെ.പി. കുഞ്ഞമ്മദ്‌കുട്ടി എം.എൽ.എ ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.